Thrithala
കൂറ്റനാട് നേര്‍ച്ചയ്ക്ക് കൊടിയേറി

കൂറ്റനാട്:കൂറ്റനാട് ശുഹദാമഖാമിലെ ആണ്ട് നേർച്ചക്ക് കൊടിയേറി. ചൊവ്വാഴ്ച കാലത്ത് സുബ്ഹി നിസ്ക്കാരത്തിന് ശേഷം ഖുർ ആൻ പാരായണം, തുടർന്ന് പത്ത് മണിക്ക് ഭക്ഷണ വിതരണം എന്നിവക്ക് ശേഷം ഉച്ചക്ക് ഒന്നരക്ക് ആണ് നേർച്ചക്ക് കൊടിയേറിയത്. ജാതി മത ദേശമന്യേ നൂറ് കണക്കിന് വിശ്വാസികൾ നേർച്ച കൊടിയേറ്റത്തിന് സാക്ഷ്യം വഹിക്കാൻ പള്ളി അങ്കണത്തിലെത്തി.