ഐ.എൻ.ടി.യു.സി ചാലിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി
ഐ.എൻ.ടി.യു.സി ചാലിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി
ചങ്ങരംകുളം:ഐ എൻ ടി യു സി ചാലിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി.ശനിയാഴ്ച രാവിലെ മെയിൻ റോഡ് സെൻ്ററിൽ
അമിതമായ ഇലക്ട്രിസിറ്റി ബില്ല് പിൻവലിക്കുക
ടെലിവിഷൻ ,ലാപ്ടോപ് , ടാബ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് സൗകര്യത്തോടു കൂടി സൗജന്യമായി വിദ്യാഭ്യാസം ഉറപ്പ് വരുത്തുക.
ക്ഷേമനിധിയിൽ അംഗമല്ലാത്ത ചുമട്ട്തൊഴിലാളികൾക്ക് അടക്കമുള്ളവർക്ക് അയ്യായിരം രൂപ ധനസഹായം നൽകുക.
കാരുണ്യ ചികിൽത്സ പദ്ധതി പഴയ രീതിയൽ തുടരുക.
തൊഴിലുറുപ്പ് തൊഴിലാളികൾ ഒരു മാസത്തെ വേതനം സൗജന്യമായി നൽകുക.
പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിക്ഷേധ ധർണ്ണ നടത്തിയത്.പ്രതിക്ഷേധ ധർണ്ണ ഐ എൻ ടി യു സി പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ് തമ്പി കൊള്ളന്നൂർ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡൻ്റ് എം.പി കോയക്കുട്ടി അദ്ധ്യക്ഷനായി.
ടി.കെ.സുനിൽകുമാർ , എ.എം ഷെഫീഖ് , ഗോപിനാഥൻ പാലഞ്ചേരി , രാജൻ ,സേതുമാധവൻ എന്നിവർ സംസാരിച്ചു.