27 April 2024 Saturday

വർണാഭമായി സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്തുമസ്സ് ന്യൂ ഇയർ ആഘോഷം

ckmnews

വർണാഭമായി സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്തുമസ്സ് ന്യൂ ഇയർ ആഘോഷം


ചാലിശേരി:സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ

ക്രിസ്തുമസ്സ് ന്യൂ ഇയർ ആഘോഷം ഭിന്നശേഷി  സൃഹുത്തുക്കൾ ക്ക്  ആവേശമായി.തൃത്താല വെള്ളിയാംങ്കല്ല് പൈതൃക പാർക്കിൽ നടന്ന ആഘോഷം

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ റഷീദ് പാറയ്ക്കൽ ഉൽഘാടനം ചെയ്തു.വള്ളുവനാട് മ്യൂസിക്

ബാൻഡ് അവതരിപ്പിച്ച  നാടൻ പാട്ടുകൾ ,സഹയാത്ര സത് കല വിഭാഗത്തിലെ പാട്ടുകാരായ നിയാസും, ഇന്ദിരയും മുർഷിദും എന്നിവരുടെ സംഗീതാലാപനവും  സദസിന് ഉണർവ്വേകി . ഇളം കാറ്റിന്റെ മാറിലിരുന്ന്   പാട്ടിന്റെ താളത്തിനൊപ്പം ഭിന്നശേഷി സഹോദരങ്ങൾ നൃത്തം ചെയ്തത് ഹർഷാരവങ്ങളോടെ സൃഹൃത്തുക്കളും , സന്നദ്ധ വളയണ്ടിയർമാരും കുടുംബാംഗങ്ങളും ചേർന്ന്  ആഘോഷം വർണ്ണാഭമാക്കി.സഹയാത്ര പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സിനിമ - സീരിയൽ താരം അനൂപ് കൃഷ്ണൻ മുഖ്യാതിഥിയായി.പഞ്ചായത്തംഗം ദിജിമോൾ , ഗോപിനാഥ് പാലഞ്ചേരി , എ.പി.ശശി എന്നിവർ സംസാരിച്ചു