08 May 2024 Wednesday

ചാലിശ്ശേരി കല്ലുംപുറം പാതയില്‍ കാര്‍ മതിലില്‍ ഇടിച്ചു കയറി അപകടം

ckmnews



ചാലിശ്ശേരി :ചാലിശ്ശേരി കല്ലുംപുറം പാതയില്‍ കാര്‍ വീടിന്റെ മതിലില്‍ ഇടിച്ച് കയറി അപകടം.വെള്ളിയാഴ്ച്ച രാത്രി പതിനൊന്നുമണിയോടെ കല്ലുംപുറം സംഗീത നഗറില്‍ ആണ് അപകടം.ചാലിശ്ശേരി ഭാഗത്ത് നിന്ന് കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലില്‍ ഇടിച്ചു കയറി അപകടത്തില്‍പ്പെട്ടത്.പെങ്ങാമുക്ക് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത് . ഇടിയുടെ ആഘാതത്തില്‍ കാറില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ യുവാക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു .