25 April 2024 Thursday

ചാലിശ്ശേരി ജനമൈത്രി പോലീസ് ചാലിശ്ശേരി ജി.എച്ച്.എസ്.എസ്.ലെ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസ് ചാലിശ്ശേരി ജി.എച്ച്.എസ്.എസ്.ലെ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു


ചാലിശ്ശേരി : സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ചാലിശ്ശേരി സ്കൂളിലെ എസ്. പി. സി. കേഡറ്റുകൾ നടത്തിയ സ്വാതന്ത്ര്യദിന റാലിയിൽ ചാലിശ്ശേരി ജനമൈത്രി പോലീസ് ഭാഗഭാക്കാവുകയും, സ്റ്റുഡൻസ് പോലീസ് കേഡറ്റിന് ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു.

സ്വാതന്ത്ര്യദിന റാലി പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷനു മുന്നിൽ പരേഡിനായി അണിനിരക്കുകയും ചെയ്തു.ചാലിശ്ശേരി അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ കെ. എ.ഡേവി എസ്.പി.സി.യുടെ സല്യൂട്ട് സ്വീകരിക്കുകയും,അവർക്ക് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,മതേതര ഭാരതത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് എങ്ങനെ നല്ല പൗരരരായി വളരമെന്നതിനെക്കുറിച്ചും ക്ലാസ്സ് എടുക്കുകയും ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ. ശ്രീകുമാർ,കെ.ഡി.അഭിലാഷ്,എസ്.സി.പി.ഒ.ശ്രീനിവാസൻ,സി.പി.ഒ.കമൽ എന്നിവർ പരേഡിന് നേതൃത്വം നൽകി.ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ഡോക്ടർ കെ മുരുകദോസ്,ഹൈസ്കൂൾ പ്രധാനാധ്യാപിക ടി.എസ്.ദേവിക,സി.പി.ഒ.അനൂജ് കൃഷ്ണ,എ.സി.പി.ഒ. കെ.എൻ.ശിവ,പി. ടി. എ.പ്രസിഡന്റ് പി.കെ.കിഷോർ, തുടങ്ങിയവർ പങ്കെടുത്തു.