08 May 2024 Wednesday

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചാലിശ്ശേരി മുലയംപറമ്പ് പൂരത്തിൽ പങ്കെടുക്കും

ckmnews


ചാലിശ്ശേരി:മൂന്ന് ജില്ലകളുടെ സംഗമവേദിയായ ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് പൂരം 2024 മാർച്ച് 1 (കുംഭം 17) വെള്ളിയാഴ് ആഘോഷിക്കും.തെച്ചിക്കോട്ടുകാവ്  രാമചന്ദ്രൻ ചാലിശ്ശേരി മുലയംപറമ്പ്  പൂരത്തിൽ പങ്കെടുക്കും.നിലവിൽ ജില്ലയിലെ ഏറ്റവും വലിയ ഏക്ക തുക നൽകിയാണ് രാമചന്ദ്രനെ പടിഞാറമുക്ക് കമ്മറ്റി ബുക്ക് ചെയ്തിരിക്കുന്നത് .ചാലിശ്ശേരിയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും ഈ ദിവസത്തിന് രാമചന്ദ്രന് ആവശ്യ ക്കാർ ഉണ്ടായതു കൊണ്ടാണ് ഏക തുക കൂടാൻ കാരണമെന്നും ഒന്നര പതിറ്റാണ്ടിലേറെ കാലമായി പടിഞ്ഞാറമുക്ക് കമ്മറ്റി യുടെ കോലം രാമചന്ദ്രൻ ശിരസാൽ വഹിച്ചുണ്ടെന്നും ചിലവർഷങ്ങളിൽ രാമചന്ദ്രന് സാങ്കേതിക കാരണങ്ങളാൽ എത്താൻ കഴിയാതിരുന്നിട്ടുണ്ടെന്നും തെച്ചി കോട്ടുകാവ് രാമചന്ദ്രനെ ചാലിശ്ശേരി പൂരത്തിന് ഇതുവരെ മറ്റു കമ്മറ്റികൾക്ക്  വിട്ടുകൊടുത്തിട്ടില്ലെന്നും  നന്തിലത്ത് ഗോപാലകൃഷ്ണൻ, ഉഷശ്രീ ശങ്കരൻ കുട്ടി എന്നി ആനകളും ഉണ്ടാവുമെന്നും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു .