01 May 2024 Wednesday

വി.വി.ബാലകൃഷ്ണനെ പ്രകൃതിസംരക്ഷണ സംഘം കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.

ckmnews

വി.വി.ബാലകൃഷ്ണനെ

പ്രകൃതിസംരക്ഷണ സംഘം കർമ്മ ശ്രേഷ്ഠ പുരസ്കാരം  നൽകി ആദരിച്ചു.


ചങ്ങരംകുളം:സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിന് ഒരേക്കർ സ്ഥലം സൗജന്യമായ് നൽകിയ ചാലിശ്ശേരി സ്വദേശി 

 വി.വി ബാലകൃഷ്ണനെ  പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകർ  കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂർ ജില്ല സെക്രട്ടറി ഷാജി തോമസ് എൻ 

കർമ്മ ശ്രേഷ്ഠ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനായ വി.വി.ബാലകൃഷ്ണൻ ചാലിശ്ശേരിക്ക് നൽകി.പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകരായ റഫീഖ് കടവല്ലൂർ, എ.സി.ഗീവർ  തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.ലൈഫ്മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിനായ് തിരുമിറ്റക്കോട് പഞ്ചായത്ത് പതിനേഴാം വാർഡ്  വെള്ളടിക്കുന്ന് പ്രദേശത്താണ് ഫ്ലാറ്റ് പണിയുന്നതിനായി  ചാലിശ്ശേരി സ്വദേശി  വട്ടേക്കാട്ട് ബാലകൃഷ്ണൻ ഒരേക്കർ ഭൂമി സൗജന്യമായ് നൽകിയത്,