08 May 2024 Wednesday

ചാലിശേരി യാക്കോബായ സുറിയാനി പള്ളി എട്ടുനോമ്പ് പെരുന്നാളിനൊരുങ്ങി കൊടിയേറ്റം ഞായറാഴ്ച

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളി എട്ടുനോമ്പ് പെരുന്നാളിനൊരുങ്ങി

കൊടിയേറ്റം ഞായറാഴ്ച


ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ എട്ടുനോമ്പാചരണത്തിന് ഒരുങ്ങി.സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ്  എട്ടുനോമ്പ് പെരുന്നാൾ.പെരുന്നാളിന് മുന്നോടിയായി  ശനിയാഴ്ച വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഒരുക്ക ധ്യാനം ജോണി തോളേലി  നയിക്കും.27 ന് ഞായറാഴ്ച  സുറിയാനി ചാപ്പലിൽ  തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് ക്ലീമ്മിസ് മെത്രാപ്പോലീത്ത കുർബ്ബാന അർപ്പിക്കും തുടർന്ന് പെരുന്നാൾ കൊടിയേറ്റം നടത്തും.സെപ്റ്റംബർ ഒന്ന് മുതൽ എട്ടുദിവസവും രാവിലെ വിശുദ്ധ കുർബ്ബാന , മദ്ധ്യസ്ഥത പ്രാർത്ഥന , പകൽ ധ്യാനം എന്നിവ നടക്കും.


ഒന്നാം തിയ്യതി വൈകീട്ട് 41 മത് എട്ടുനോമ്പ് സുവിശേഷ യോഗം ആരംഭിക്കും. 

എട്ടു ദിവസം തുടർച്ചയായി  പ്രാർത്ഥന ഗോപുരവും നടക്കും

സെപ്തംബർ മൂന്നിന് ഞായറാഴ്ച വിശുദ്ധ കുർബ്ബാനകു ശേഷം പള്ളിയുടെ ശിലാസ്ഥാപകനായ പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ ,മലങ്കരയുടെ പ്രകാശഗോപുരം ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവ, ഇടവക വികാരിമാരായിരുന്ന ദിവംഗതരായ ഫാ. എ .എം. ജോബ് , ഫാ. ജെയിംസ് ഡേവീഡ് വൈദീകർ  എന്നിവരുടെ  അനുസ്മരണ സമ്മേളനവും ആദരവും നടക്കും. സെപ്തംബർ ഏഴാം തിയ്യതി സന്ധ്യാ പ്രാർത്ഥനക്കുശേഷം പ്രസിദ്ധമായ എട്ടുനോമ്പ് റാസയും  ദൈവമാതാവിന്റെ  വിശുദ്ധ സൂനോറോ വണക്കവും അത്താഴ സദ്യയും നടക്കും.എട്ടാം തിയ്യതി രാവിലെ പെരുന്നാൾ കുർബ്ബാന , പ്രദക്ഷിണം , നേർച്ച സദ്യയോടെ പെരുന്നാൾ സമാപിക്കും.പെരുന്നാൾ പരിപാടികൾക്ക് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ ,  ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റിയും ,ഭക്തസംഘടന , കുടുംബ യൂണിറ്റ് ഭാരവാഹികൾ അടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകും