26 April 2024 Friday

ചാലിശ്ശേരി ജനമൈത്രി പോലീസ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനംആചരിച്ചു.

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനംആചരിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിനാചരണം നടത്തി.എസ് എച്ച് ഒ . എ. പ്രതാപിന്റെ  നേതൃത്വത്തിൽ ലഹരി വർജിക്കൂ  ജീവിതമാണ് ലഹരി  , ജീവിതം ആനന്ദകരമാക്കൂ എന്ന ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ  പ്ലക്കാർഡുകളേന്തി

  പോലീസ് സ്റ്റേഷന് മുന്നിൽ അണിനിരന്നു.ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി അംഗങ്ങൾ  സാമൂഹിക മാധ്യമം വഴി  വീടുകളിലിരുന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ.  പ്രതാപ്   സ്റ്റുഡൻസ് പോലീസ് കേഡറ്റിനാവശ്യമായ നിർദ്ദേശങ്ങളും , പ്രതിജ്ഞയും ചൊല്ലി.പൊതു സമൂഹവും ,യുവാക്കളും  ലഹരിയോട് വിട പറയണമെന്ന് എസ്.എച്ച്.ഒ പറഞ്ഞു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് പോലീസ് ഉദ്യോഗസ്ഥരായ ദിഷ,നിഷാദ്,സതീഷ്,സുരേഷ് ബാബൂ , എസ് പി സി ചാർജ് അദ്ധ്യാപകൻ ചന്ദ്രൻ  എന്നിവർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.