20 April 2024 Saturday

വിടി ബല്‍റാമിനെതിരെ തൃത്താലയില്‍ കോണ്‍ഗ്രസ്സി ല്‍ പടയൊരുക്കം സിവി ബാലചന്ദ്രനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം

ckmnews

വിടി ബല്‍റാമിനെതിരെ തൃത്താലയില്‍ കോണ്‍ഗ്രസ്സി ല്‍ പടയൊരുക്കം


സിവി ബാലചന്ദ്രനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം


ഇടത് കോട്ടയില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയക്കൊടി പാറിച്ച വി ടി ബല്‍റാമിനെതിരെ തൃത്താലയില്‍ കോണ്‍ഗ്രസ്സ് പടയൊരുക്കം തുടങ്ങി.സിവി ബാലചന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായാണ് ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ ചാലിശ്ശേരിയിൽ സി.വി.ബാലചന്ദ്രനു വേണ്ടി ചുമർ എഴുത്ത് പോലും അന്ന്  നടന്നിരുന്നു.വി.ടി.ക്ക് എതിരെ അന്ന് പ്രതിഷേധറാലി പോലും മണ്ഡലത്തില്‍ നടന്നിരുന്നു. 2011 ൽ ഫലം വന്നപ്പോള്‍ ഇടത് കോട്ട തകര്‍ത്ത് ബല്‍റാം തൃത്താല പിടിച്ചെടുത്തു.3438 വോട്ടിനാണ് ബല്‍റാം ജയിച്ചത്.2016 ൽ നടന്ന തെരെഞ്ഞെടുപ്പിലും തുടര്‍ച്ചയായ രണ്ടാം അങ്കത്തിനിറങ്ങിയ ബല്‍റാം 10547 വോട്ടിന്റെ ഭൂരിപക്ഷമാക്കി ഉയര്‍ത്തിയാണ് മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്.വെള്ളിയാഴ്ച വൈകീട്ടാണ്  ചാലിശ്ശേരിയിൽ മുൻ ഡി സി സി പ്രസിഡൻറിനെ അനുകൂലിക്കുന്ന വിഭാഗം യോഗം ചേർന്നത്.വരും ദിവസങ്ങളിൽ തൃത്താല മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയം കേരളത്തിൽ തന്നെ ഏറെ ചർച്ചക്ക് ഇടവരുത്തും.  കോൺഗ്രസ്സിൽ തന്നെ യോഗത്തിനെതിരെ പലരും പ്രതിഷേധത്തിലാണ്.