Thrithala
പട്ടാമ്പി സംസ്ഥാന പാതയുടെ തകർച്ചയിൽ യുവാവിൻ്റെ വേറിട്ട പ്രതിഷേധം.

കുളപ്പുള്ളി പട്ടാമ്പി സംസ്ഥാന പാതയുടെ തകർച്ചയിൽ യുവാവിൻ്റെ വേറിട്ട പ്രതിഷേധം. പട്ടാമ്പി അണ്ടലാടി സ്വദേശി ശമ്മിൽ ആണ് റോഡിലെ കുഴികളിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ചത്. വർഷങ്ങളായി തകർന്ന് കിടക്കുന്ന പാതയിൽ പേരിന് മാത്രമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.