19 April 2024 Friday

പണം കൈപറ്റുന്നത് മാത്രമല്ല ജനങ്ങൾക്കുള്ള സേവനങ്ങൾ നിഷേധിക്കുന്നതും വൈകിക്കുന്നതും അഴിമതി തന്നെ: മുഖ്യമന്ത്രി പിണറായി വിജയൻ

ckmnews

പണം കൈപറ്റുന്നത് മാത്രമല്ല ജനങ്ങൾക്കുള്ള സേവനങ്ങൾ നിഷേധിക്കുന്നതും വൈകിക്കുന്നതും അഴിമതി തന്നെ: മുഖ്യമന്ത്രി പിണറായി വിജയൻ 


ചങ്ങരംകുളം :പണം കൈപ്പറ്റുന്നതുമാത്രമല്ല ജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ നിഷേധിക്കുന്നതും വൈകിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപനങ്ങൾ ചെറിയ പ്രാദേശികമായ വികസന പദ്ധതികളിൽ മാത്രം ഒതുങ്ങി നിൽക്കരുത്. സംയുക്തമായി വലിയ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയണം. പുതിയ കാലത്തിന്റെ സോഷ്യൽ ഡിസൈനിങ്ങ് സെന്ററുകളായി മാറണം. അപ്പോൾ മാത്രമേ തദ്ദേശ സ്വയംഭരണ വകുപ്പ് ഏകോപിപ്പിച്ചതിന്റെ ലക്ഷ്യം നടപ്പിലാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം നടക്കുന്ന ആദ്യ തദ്ദേശ ദിനാഘോഷത്തിനാണ് തൃത്താല ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായി. ചsങ്ങിൽ  തൊഴിൽ സഭയും ഒ എൽ ഒ ഐ പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും പുതിയ ക്രൂസ് ഉല്പന്നങ്ങളുടെ പുറത്തിറക്കലും നടന്നു.


എം എൽ എമാരായ പി മമ്മിക്കുട്ടി, പി പി സുമോദ്, മുഹമ്മദ് മുഹ്സിൻ, കെ പ്രേംകുമാർ, കെ ശാന്തകുമാരി, എൻ ഷംസുദ്ധീൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, പാലക്കാട് ജില്ലാ കലക്ടർ ഡോ എസ് ചിത്ര, എൽ എസ് ജി ഡി ഡയറക്ടർമാരായ എച്ച് ദിനേശൻ, അരുൺ കെ വിജയൻ, ആസൂത്രണ ബോർഡ് അംഗം ജിജു പി അലക്സ് , എൽ എസ് ജി ഡി ചീഫ് എഞ്ചിനീയർ കെ ജോൺസൺ, എൽ എസ് ജി ഡി ചീഫ് ടൗൺ പ്ലാനർ സി പി പ്രമോദ് കുമാർ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബർ അദ്ധ്യക്ഷ കെ ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ അദ്ധ്യക്ഷൻ ബി പി മുരളി, മേ യേഴ്സ് കൗൺസിൽ അദ്ധ്യക്ഷൻ എം അനിൽ കുമാർ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ അദ്ധ്യക്ഷൻ എം കൃഷ്ണദാസ്, കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ അദ്ധ്യക്ഷ കെ എം ഉഷ, കെ ഡിസ്റ്റ് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു


തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് സ്വാഗതവും പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം നന്ദിയും പറഞ്ഞു.


ഉദ്ഘാടനത്തിനു ശേഷം ഗോപി പാലഞ്ചീരി ഏകോപനം നിർവഹിച്ച 'നോ ടു ഡ്രഗ്സ്' എന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. തുടർന്ന് 'സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കൽ' എന്ന വിഷയത്തിൽ നടക്കുന്ന പൊതു സെഷൻ റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനായി. തുടർന്ന് വേദി ഒന്നിൽ 2 മണിയ്ക്ക് 'അതി ദരിദ്രർക്കായുള്ള മൈക്രോ പ്ലാൻ നിർവഹണവും മോണിറ്ററിങ്ങും - പ്രായോഗിക നടപടികൾ' 3 മണിക്ക് 'ശുചിത്വ കേരളം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമകൾ' എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. വേദി 2 ൽ 2 മണിയ്ക്ക് 'പ്രാദേശിക സാമ്പത്തിക വികസനം തൊഴിലാസൂത്രണവും സംരംഭങ്ങളും' എന്ന വിഷയത്തിലും സെമിനാർ നടന്നു.