20 April 2024 Saturday

എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിടുമെന്ന് സൂചന; സ്വീകരിക്കാനൊരുങ്ങി സിപിഎം

ckmnews

എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിടുമെന്ന് സൂചന; സ്വീകരിക്കാനൊരുങ്ങി സിപിഎം


പാലക്കാട്ടെ കോൺഗ്രസ് നേതാവ് ഗോപിനാഥ് പാർട്ടി വിട്ടാൽ സ്വീകരിക്കാനുള്ള ചർച്ചകൾ സിപിഎം തുടങ്ങിയതായി സൂചന.എ  വി ഗോപിനാഥിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്.

ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.  എ.വി. ഗോപിനാഥ് അദ്ദേഹത്തിന്റെ അടുത്ത അനുയായികളുമായി നിലവിൽ ആശയവിനിമയം നടത്തുകയാണ്. അതേസമയം ഗോപിനാഥ് കോൺഗ്രസ് വിട്ടാൽ വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം 11 അംഗങ്ങൾ പാർട്ടി വിടുമെന്നും സൂചനയുണ്ട്.

നാളെ 11 മണിക്ക് എ.വി. ഗോപിനാഥ് വാർത്തസമ്മേളനത്തിൽ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഗോപിനാഥ് വിമതസ്വരം ഉയർത്തിയപ്പോൾ തന്നെ അദ്ദേഹം മാന്യനായ രാഷ്ട്രീയക്കാരനാണെന്നും വന്നാൽ സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് സിപിഎം പറഞ്ഞിരുന്നു.


അതേസമയം കോൺഗ്രസിന്റെ പൊട്ടിത്തെറിയുടെ തുടക്കം പാലക്കാട് എന്ന രീതിയിൽ എ.കെ. ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗോപിനാഥ് പാർട്ടി വിടാനുള്ള സൂചന നൽകുന്നതാണ്.