29 March 2024 Friday

അത്താണി യാക്കോബായ സുറിയാനി പള്ളിപെരുന്നാൾ ശനി ഞായർ ദിവസങ്ങളിൽ ആഘോഷിക്കും

ckmnews

അത്താണി യാക്കോബായ സുറിയാനി പള്ളിപെരുന്നാൾ ശനി ഞായർ ദിവസങ്ങളിൽ ആഘോഷിക്കും


കുന്നംകുളം: അത്താണി മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ  പ്രധാന പെരുന്നാളും പരിശുദ്ധനായ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളും ഫെബ്രുവരി 18,19 (ശനി, ഞായർ) തിയ്യതികളിൽ ആഘോഷിക്കും.ശനിയാഴ്ച വൈകീട്ട് പെരുന്നാൾ കൊടിയേറ്റം , സന്ധ്യാ പ്രാർത്ഥന ,നേർച്ചസദ്യ .ഞായറാഴ്ച രാവിലെ പ്രഭാത പ്രാർത്ഥന ,കുർബ്ബാന , പെരുന്നാൾ സന്ദേശം , സ്നേഹവിരുന്ന് എന്നിവ നടക്കും.തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത 

ഡോ. കുരിയാക്കോസ് മോർ ക്ലീമീസ്  മുഖ്യ കാർമ്മികത്വം വഹിക്കും.യൂഹാനോൻ റമ്പാൻ ,ഭദ്രാസനത്തിലെ മറ്റുവൈദീകരും  സഹ കാർമ്മികത്വം വഹിക്കും.പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. എൽദോസ് ചിറക്കുഴിയിൽ, ട്രസ്റ്റിമാരായ തമ്പി മുട്ടപ്പിള്ളിൽ , വർഗീസ് തെക്കേക്കര, സെക്രട്ടറി  സജീഷ് ചീരൻ, പെരുന്നാൾ കൺവീനർ സോജൻ വെട്ടുകല്ലേൽ എന്നിവർ നേതൃത്വം നൽകും.