20 April 2024 Saturday

നാരായണൻ നമ്പൂതിരിക്ക് പ്രകൃതി സംരക്ഷ സംഘം കർഷകമിത്ര പുരസ്കാരം നൽകി

ckmnews

നാരായണൻ നമ്പൂതിരിക്ക്

പ്രകൃതി സംരക്ഷ സംഘം

കർഷകമിത്ര പുരസ്കാരം  നൽകി


ചങ്ങരംകുളം:കൃഷിയെ ജീവിതമാക്കി പ്രകൃതിയെ സ്നേഹിക്കുന്ന ചാലിശ്ശേരി മുതുപറമ്പത്ത് നാരായണൻ നമ്പൂതിരിയെ പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന സമിതി കർഷകമിത്ര പുരസ്കാരം നൽകി ആദരിച്ചു.കഴിഞ്ഞ ഒന്നരപതിറ്റാണ്ടോളമായി വംശനാശം സംഭവിക്കുന്ന  അപൂർവ്വ സസ്യങ്ങളെ കണ്ടെത്തി തോട്ടത്തിൽ പരിപാലിക്കുന്നതിൽ ഗ്രാമത്തിൽ മുന്നിൽ നിൽക്കുകയാണ് നാരായണൻ നമ്പൂതിരി .ചടങ്ങിൽ ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ ടി.പി   നാരായണൻ നമ്പൂതിരിയെ കർഷകമിത്ര പുരസ്കാരം നൽകി ആദരിച്ചു .  ഒരോ പൗരനും പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടവരാണെന്നും ഈ പ്രായത്തിലും കൃഷിയെ സ്നേഹിക്കുന്ന നാരായണൻ നമ്പൂതിരി എല്ലാവർക്കും  മാതൃകയാണെന്ന് സബ് ഇൻസ്പെക്ടർ സുനിൽകുമാർ പറഞ്ഞു.വിവിധ ഫലവൃക്ഷ തൈകളുടെ സവിശേഷതയെ കുറിച്ച് നാരയണൻ നമ്പൂതിരി  വിശദികരിച്ചു.പ്രകൃതിസംരക്ഷണ സംഘം  സംസ്ഥാന കമ്മറ്റി അഡ്മിനിസ്ടേറ്റർ അനീഷ് ഉലഹനാൻ അദ്ധ്യക്ഷനായി. മുഖ്യാതിഥി പാലക്കാട് ജില്ല  കോർഡിനേറ്റർ മുനീർ കാശ മുക്ക് പ്രകൃതി സംരക്ഷണ തൃശൂർ ജില്ലാ സെക്രട്ടറി ഷാജി തോമസ്  ,  എ.സി ഗീവർ   എന്നിവർ സംസാരിച്ചു.