24 April 2024 Wednesday

ചാലിശ്ശേരി എംപിപിഎം സണ്ടേസ്കൂൾ ബ്ലോഗ് ഉദ്ഘാടനം നടത്തി

ckmnews

ചാലിശ്ശേരി എംപിപിഎം സണ്ടേസ്കൂൾ ബ്ലോഗ്  ഉദ്ഘാടനം നടത്തി

ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ മോർ പത്രോസ് ,പൗലോസ് മെമ്മോറിയൽ  ( എം.പി.പി.എം ) സണ്ടേസ്കൂളിൻ്റെ കീഴിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ബ്ലോഗ് ഉദ്ഘാടനം നടത്തി .ഞായറാഴ്ച രാവിലെ കോഴിക്കോട് ഭദ്രസനാധിപൻ പൗലോസ് മോർ ഐറേനിയോസ്  മെത്രാപ്പോലീത്ത സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി ചാപ്പലിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്ന് എം.പി.പി.എം സണ്ടേസ്കൂൾ ഒരുക്കിയ ബ്ലോഗ് 

മെത്രാപ്പോലീത്ത ഉദ്ഘാടനം നടത്തി.സണ്ടേസ്കൂൾ ജെ.എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും  മെത്രാപ്പോലീത്ത നിർവ്വഹിച്ചു.നൂതന സാങ്കേതിക വിദ്യയിലൂടെ വിദ്യാർത്ഥികൾക്ക് ദൈവീകപഠനം ,സഭ ചരിത്രം ,സഭാപിതാക്കന്മാർ എന്നിവയെക്കുറിച്ച് പഠിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ അറിയുവാനും ഇതുവഴി കഴിയും.യാക്കോബായ സുറിയാനി സഭ  തൃശൂർ ഭദ്രാസനത്തിലെ സണ്ടേസ്കൂൾ ചരിത്രത്തിലെ  ആദ്യത്തേതാണ്  ബ്ലോഗ് 

സണ്ടേസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആരോൺ സി നെൽസനാണ്   രൂപകൽപന ചെയ്തത്.ചടങ്ങിൽ വികാരി ഫാ.ജെക്കബ് കക്കാട്ട് അദ്ധ്യക്ഷനായി.ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി പി.സി.താരുകുട്ടി,സണ്ടേസ്കൂൾ പ്രധാനദ്ധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത് ,അസിസ്റ്റൻ്റ് എച്ച്.എം  ലൂസി കണ്ണനായ്ക്കൽ , സ്റ്റാഫ് സെക്രട്ടറി സിജു താരുകുട്ടി ,   എന്നിവർ സംസാരിച്ചു.