27 April 2024 Saturday

ചാലിശേരി കമ്പനിപ്പടി പൂരാഘോഷം കമ്മറ്റി പുതുക്കിയ ഓഫീസ് പ്രവർത്തനം തുടങ്ങി

ckmnews

ചാലിശേരി കമ്പനിപ്പടി പൂരാഘോഷം കമ്മറ്റി പുതുക്കിയ ഓഫീസ് പ്രവർത്തനം തുടങ്ങി


ചങ്ങരംകുളം: പുതുക്കി പണിത ചാലിശേരി കമ്പനിപ്പടി പൂരാഘോഷ കമ്മറ്റി  ഓഫീസിൽ  

ഗണപതി ഹോമം  നടത്തി.  

 വേങ്ങട്ടൂർ മന നാരായണൻ നമ്പൂതിരി  മുഖ്യ കാർമ്മികത്വം വഹിച്ചു. ഓഫീസ് പ്രവർത്തനം ആരംഭിച്ചു.പൂരാഘോഷത്തിന്റെ പൊലിമ നിലനിർത്തി  തന്നെ ഗ്രാമത്തിൽ  ജീവകാരുണ്യ രംഗത്ത് നന്മയുടെ വെളിച്ചമായി മുന്നിൽ നിൽക്കുകയാണ് ചാലിശേരി മുക്കൂട്ട കമ്പനിപ്പടി പൂരാഘോഷ കമ്മിറ്റി .ഫ്രെബുവരി 27 ഞായറാഴ്ച മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ  പൂരാഘോഷം ആചാര്യ -  പാരമ്പ്യര്യ തനിമയോടെ ആഘോഷിക്കും.ഗണപതി ഹോമത്തിൽ കമ്മറ്റിയംഗങ്ങൾ  പങ്കെടുത്തു.പരിപാടിക്ക് രക്ഷാധികാരി ശശി കരിപാലി, പ്രസിഡന്റ് സുരേന്ദ്രൻ , സെക്രട്ടറി ശോഭിത്ത് , ഖജാൻജി ഹരിദാസൻ എന്നിവർ നേതൃത്വം നൽകി.