29 March 2024 Friday

പട്ടാമ്പിയിൽ സ്കൂൾ വിട്ട് വരികയായിരുന്ന പ്ലസ്‌ ടു വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

ckmnews

പട്ടാമ്പിയിൽ സ്കൂൾ വിട്ട് വരികയായിരുന്ന പ്ലസ്‌ ടു വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു


പട്ടാമ്പി-;സ്കൂളിൽ നിന്ന് മടങ്ങവേ ട്രെയിൻ തട്ടി പ്ലസ്‌ ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം.പട്ടാമ്പി പെരുമുടിയൂർ ഓറിയന്റൽ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥി കൊണ്ടൂർക്കര പന്തപുലാക്കൽ വീട്ടിൽ മുഹമ്മദ്‌ ആഷിഫ് (17)ആണ് മരിച്ചത്.സ്കളിൽ നിന്ന് മടങ്ങി വരവെ റെയിൽവേ പാലം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല