28 March 2024 Thursday

ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി

ckmnews

ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി


ചങ്ങരംകുളം:ചാലിശ്ശേരി ശിവഭൂതഗണമായ ഖരനാൽ പ്രതിഷ്ഠിതമെന്നു വിശ്വസിക്കപ്പെടുന്ന കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ ഗണപതി ഹോമം,ജലധാര, ഇളനീർ അഭിഷേകം,ക്ഷീരാഭിഷേകം,ഉഷപൂജ, നവഗം, പഞ്ചഗവ്യം,ഉച്ചപൂജ, വൈകീട്ട് ദീപാരാധന,ചാലിശ്ശേരി മണികണ്ഠൻ&പാർട്ടി യുടെ കേളി,പനക്കാട് പ്രമോഷ് ചാക്യാർ അവതരിപ്പിച്ച ചാക്യാർ കൂത്ത് എന്നിവയും ഉണ്ടായി.

1800 വർഷത്തിലധികം കാലത്തെ പഴക്കം ചെന്ന ക്ഷേത്രമാണിത്.രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ  തിരക്കായിരുന്നു.ക്ഷേത്രചടങ്ങുകൾക്ക് ബ്രഹ്മശ്രീ പാലക്കാട്ടിരി മന ശങ്കരൻ നമ്പൂതിരി, ജയൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി,കറുത്തേടത്ത് മന വാസുദേവൻ നമ്പൂതിരി എന്നിവർ കാർമ്മികരായി.പരിപാടികൾക്ക് ക്ഷേത്ര കമ്മറ്റി മുഖ്യ രക്ഷാധികാരി പി. സി.ഗംഗാധരനും മറ്റ് കമ്മറ്റി ഭാരവാഹികളും, മെമ്പർമാരും 

നേതൃത്വം നൽകി.