23 April 2024 Tuesday

ചാലിശ്ശേരി കൃഷിഭവനില്‍ സൗജന്യ പച്ചക്കറിവിത്ത് വിതരണം തുടങ്ങി

ckmnews

ചാലിശ്ശേരി കൃഷിഭവനില്‍ സൗജന്യ പച്ചക്കറിവിത്ത് വിതരണം തുടങ്ങി


ചങ്ങരംകുളം:ചാലിശ്ശേരി കൃഷിഭവൻ്റെ നേതൃത്വത്തിൽ ലോക്ക് ഡൗൺ സമയങ്ങളിൽ വീടുകളിൽ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനായി പച്ചക്കറിവിത്തുകൾ  വിതരണം തുടങ്ങി.മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വീടുകളിൽ കൂടുതൽ പച്ചക്കറി കൾ ഉണ്ടാക്കി സ്വയംപര്യാപ്തയിലേക്ക് സംസ്ഥാനം മാറുന്നതിനായാണ് കൃഷിവകുപ്പ്  പച്ചക്കറി വിത്തുകൾ നൽകുന്നത്.പഞ്ചായത്തിലെ പതിനഞ്ച് വാർഡ് മെമ്പറന്മാർ വഴി   വിതരണം ചെയ്യുവാൻ കൃഷിഭവൻ വിത്തുകൾ നൽകിയിട്ടുണ്ട്.

കൂടാതെ കൃഷിഭവനിൽ നേരിട്ടു വരുന്ന കർഷകർക്കും വിത്തുകൾ സൗജന്യമായി ലഭിക്കുന്നതാണെന്ന്

 അസി: അഗ്രികൾച്ചറൽ ഓഫീസർ മനോജ് അറിയിച്ചു.