20 April 2024 Saturday

ചാലിശ്ശേരിയിൽ ഞായറാഴ്ച പൂരാഘോഷം ഏഴ് ആഘോഷ കമ്മിറ്റിക്ക് പ്രത്യേക അനുമതി പൂരവാണിഭം ഒഴിവാക്കി

ckmnews

ചാലിശ്ശേരിയിൽ 

ഞായറാഴ്ച പൂരാഘോഷം


ഏഴ് ആഘോഷ കമ്മിറ്റിക്ക് പ്രത്യേക അനുമതി പൂരവാണിഭം ഒഴിവാക്കി


ചങ്ങരംകുളം:ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഞായറാഴ്ച  ജില്ലാ കലക്ടറുടെ അനുമതിയോടെ കർശന നിയന്ത്രണങ്ങളോടെ കോവിഡ് പ്രോട്ടോക്കൾ    പാലിച്ച് ആഘോഷിക്കും.  പൂരം തലേന്നാൾ ശനിയാഴ്ച  അമ്പല മൈതാനത്ത്  നടത്താറുള്ള  പൂരവാണിഭ്യം പൂർണ്ണമായും  ഒഴിവാക്കി.ഞായറാഴ്ച ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്ക്  സാനിറ്റെസർ ,മാസ്ക് ,സാമൂഹിക അകലം എന്നിവ പാലിക്കുന്നത്  പോലീസും ,വളണ്ടിയേഴ്സും ചേർന്ന് ഉറപ്പ് വരുത്തും.ഗജവീരന്മാരുടെ അകമ്പടിയോടെ നടത്തുന്ന എഴുന്നെള്ളിപ്പിന് ഏഴ് പ്രാദേശീക ആഘോഷ കമ്മറ്റിക്കാർക്കും , ആചാരപ്രകാരമുള്ള ഒരു കാളവേല , പരമ്പരാഗതമായി നടത്തിവരാറുള്ള രണ്ട് തിറക്കും  അനുമതി ലഭിച്ചിട്ടുണ്ട്. കൂട്ട എഴുന്നെള്ളിപ്പ് ഒഴിവാക്കി.ഒരു ആഘോഷ കമ്മറ്റികളിൽ മുപ്പത്തോളം പേർക്കും ,  ആനകൾക്ക്  രണ്ട് മണിക്കൂർ  സമയവും എഴുന്നെള്ളിപ്പിൽ പങ്കെടുക്കാം.രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ മറ്റും കമ്മറ്റിക്കാർ ഉപയോഗിക്കാൻ അനുവദിക്കുകയില്ല. ക്ഷേത്രത്തിലേക്ക്  അനുവദിച്ച സമയത്തിനകം  ദേശ പൂരങ്ങൾ  പ്രവേശിച്ച് സമാപിക്കണം.

ഓംകാരം പോലീസ് സ്റ്റേഷൻ , പടിഞ്ഞാറെ മുക്ക് , കമ്പനിപ്പടി ,യുവ മൈലാടിക്കുന്ന് , സംഭവം ആലിക്കര , ശംഖ് നാദം , നമസ്തേ  എന്നീ ഏഴ് കമ്മറ്റിക്കാർക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.പാതയോരങ്ങളിലും , മറ്റും  വഴിയോര കച്ചവടങ്ങൾ   അനുവദിക്കുകയില്ലായെന്ന് ചാലിശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൽ  പറഞ്ഞു.കോവിഡ് പ്രോട്ടോക്കൾ നിയന്ത്രണങ്ങൾ  പരിശോധിക്കുവാൻ കൂടുതൽ പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യും.