25 April 2024 Thursday

ചാലിശ്ശേരി കൃഷിഭവനു മുന്നിൽ നിരാഹാരം:ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ckmnews


ചാലിശ്ശേരി കൃഷിഭവനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന സതീഷിനും രമേഷിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.കെ.സുനിൽകുമാർ സമര പന്തലിൽ എത്തി.കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ പല ഘട്ടങ്ങളിലായി കർഷകർ സപ്ലൈക്കോക്ക് നൽകിയ നെല്ലിന്റെ സംഭരണ വില ഇതുവരെയും നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോതമംഗലം,കാക്കശ്ശേരി പാടശേഖരങ്ങളിലെ യുവ നെൽക്കർഷകരായ പി.എ.സതീഷ് കുമാർ,കാട്ടുകുളങ്ങര രമേഷ് എന്നിവർ ചാലിശ്ശേരി കൃഷിഭവനു മുന്നിൽ നിരാഹാര സമരം നടത്തുന്നത്.സമര പന്തലിൽ എത്തിയ ടി.കെ.സുനിൽകുമാർ സമരക്കാർക്ക് ത്രിവർണ്ണ ഷാൾ അണിയിച്ച് സർവ്വ പിന്തുണയും അറിയിച്ചു.