കൂറ്റനാട് നേര്‍ച്ച നാളെ:കൂറ്റനാട് ചാലിശേരി പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

കൂറ്റനാട് നേര്‍ച്ച നാളെ:കൂറ്റനാട് ചാലിശേരി പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും
തൃത്താല: കൂറ്റനാട് നേര്‍ച്ച നാളെ ആഘോഷിക്കും.നേര്‍ച്ചയുടെ ഭാഗമായി സുരക്ഷ ശക്തമാക്കി ചാലിശേരി പോലീസ്. ടൗണില്‍ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പട്ടാമ്പി , തൃത്താല, ചാലിശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പടെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി രംഗത്തിറങ്ങും. കൂറ്റനാട് – ചാലിശേരി പാതയില്‍ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂറ്റനാട് , ചാലിശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പെരിങ്ങോട് റോഡ് വഴി പോകണമെന്ന് ചാലിശേരി പോലീസ് അറിയിച്ചു. തൃത്താല ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മേഴത്തൂര്‍ വഴിയും എടപ്പാള്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മല റോഡ് വഴി പെരുമണ്ണൂര്‍ വഴി ചാലിശ്ശേരി വഴി കടന്ന് പോകണം.