25 April 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടിക്ക് സ്വീകരണം നൽകി

ckmnews

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടിക്ക് സ്വീകരണം നൽകി.

ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ അദ്ധ്യക്ഷ ആയി തിരഞ്ഞെടുക്കപ്പെട്ട റംല വീരാൻകുട്ടി പ്രതിധാനം ചെയ്യുന്ന മൂന്നാം  വാർഡിൽ സ്വീകരണം നല്കി.കിഴക്കേ പട്ടിശ്ശേരിയിൽ നടന്ന സ്വീകരണ യോഗം മുൻ  ‌‍ഡി. സി. സി. അധ്യക്ഷൻ സി. വി. ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തൃത്താല എം. എൽ.എ. വി. ടി. ബൽറാം മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. എം. ഷഫീഖ് അധ്യക്ഷനായി.മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.സുനിൽകുമർ, പഞ്ചായത്ത് അംഗങ്ങളായ  എം. പി. കോയക്കുട്ടി, പ്രദീപ് ചെറുവശ്ശേരി,മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. വി. കെ. മൊയ്തു, ഗാന്ധി ദർശൻ സമിതി തൃത്താല ബ്ലോക്ക് പ്രസിഡന്റ് നൗഫൽ വി. എം , കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ ഗോപിനാഥ് പാലഞ്ചേരി, സി. കെ. കുഞ്ഞുമോൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ എ. എം. യൂസഫ്, മുൻ ബ്ലോക്ക് മെമ്പർ എ. വി.സന്ധ്യ  അയൂബ്. സി. പി. എന്നിവർ സംസാരിച്ചു.