08 May 2024 Wednesday

പട്ടാമ്പി നേർച്ച കാണാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി മരുതൂര്‍ പൂവക്കോട് പാറമ്പുറമ്പത്ത് പടി ശങ്കരന്റെ മകന്‍ രമേശ്(40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മരുതൂര്‍ തോട്ടിലാണ് രമേഷനെ മരിച്ച നിലയില്‍ കണ്ടത്.


തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മൃതദേഹം  കണ്ടെത്.തോടിന് മുകളിലെ പാലത്തില്‍ മൊബൈലും, സമീപം ബൈക്കും കണ്ടതിനെ തുടര്‍ന്ന് നടത്തിയ നോക്കിയപ്പോഴാണ് തോട്ടിൽ മൃതദേഹം കണ്ടത്. ഞായറാഴ്ച രാത്രി എട്ടോടെ പട്ടാമ്പി നേര്‍ച്ച കാണാനായാണ് രമേശ് പുറത്തുപോയതെന്ന് വീട്ടുകാര്‍ പറയുന്നു.രാത്രി പന്ത്രരയ്ക്ക് ഭാര്യ വിളിച്ചപ്പോള്‍ ഉടന്‍ വരാമെന്ന് മറുപടി ലഭിച്ചതായും പറയുന്നു. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു