ചാലിശേരി യാക്കോബായ പള്ളിയിൽ നിന്ന് വടക്കൻ മേഖല കാൽനട തീർത്ഥയാത്ര നടത്തി

ചാലിശേരി
യാക്കോബായ പള്ളിയിൽ നിന്ന് വടക്കൻ മേഖല കാൽനട തീർത്ഥയാത്ര നടത്തി
ചങ്ങരംകുളം : ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും വടക്കൻ മേഖല കാൽനട തീർത്ഥയാത്ര നടത്തി.കുന്നംകുളം ആർത്താറ്റ് സെന്റ് മേരിസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ ഒസ്താത്തിയോസ് സ്ളീബാ ബാവയുടെ 93 മത് ഓർമ്മ പെരുന്നാളിന്റെ ഭാഗമായാണ് കാൽനട തീർത്ഥയാത്ര നടത്തിയത്.ശനിയാഴ്ച രാവിലെ വികാരി ഫാ.റെജി കുഴിക്കാട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു ഉച്ചയ്ക്ക് സുറിയാനി ചാപ്പലിൽ പ്രാർത്ഥന നടത്തി വികാരി ഫാ.റെജികൂഴിക്കാട്ടിൽ പാത്രിയർക്ക പതാക കൈമാറി മുത്തുക്കുടകളും ,മഞ്ഞകുടകളുമേന്തി ബാവയോടുള്ള അപേക്ഷ - പ്രാർത്ഥന ഗീതങ്ങൾ ആലപിച്ച് നൂറുകണക്കിന് വിശ്വാസികൾ തീർത്ഥ യാത്രയിൽ പങ്കെടുത്തു.തീർത്ഥയാത്രയ്ക്ക് കൊരട്ടിക്കര കുരിശ്തൊട്ടി, താഴത്തെ പാറ സെൻറ് തോമസ് ചാപ്പൽ എന്നിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് ആറിന് ബാവയുടെ കബറിങ്കൽ എത്തി.നിരവധി വിശ്വാസികൾ പങ്കെടുത്തു.കാൽനടയാത്രക്ക് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.