27 April 2024 Saturday

ജനാധിപത്യ മഹിള അസോസിയേഷൻ ചാലിശേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

ckmnews

ജനാധിപത്യ മഹിള അസോസിയേഷൻ ചാലിശേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു


ചങ്ങരംകുളം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ചാലിശ്ശേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു.പതിമൂന്നാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള പഞ്ചായത്ത് സമ്മേളനത്തിന്  പ്രസിഡന്റ് ധന്യ സുരേന്ദ്രൻ പതാക ഉയർത്തി.ജോസഫൈൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം പാലക്കാട് ജില്ലാ സെക്രട്ടറി സുബൈദ ഇസഹാക്ക് ഉദ്ഘാടനം ചെയ്തു.പ്രവർത്തന റിപ്പോർട്ട് ,  സംഘടന റിപ്പോർട്ട് , രക്തസാക്ഷി പ്രമേയം , അനുശോചന പ്രമേയം എന്നിവ സെക്രട്ടറി ആനിവിനു ,  ജില്ലാ ജോ: സെക്രട്ടറി വിജയമ്മ ടീച്ചർ ,സുരജ , ഉദയ എന്നിവർ അവതരിപ്പിച്ചു.പൊതുചർച്ചക്ക് ശേഷം പുതിയ ഭാരവാഹികളായി സെക്രട്ടറി ആനിവിനു , പ്രസിഡന്റ് ധന്യ സുരേന്ദ്രൻ , വൈസ് പ്രസിഡന്റമരായി വസന്ത , വിജയലക്ഷമി , ജോ: സെകട്ടറിമാരായി ഉദയകുമാരി , ഗിരിജ , ട്രഷറർ സുരജ എന്നിവരെ തെരഞ്ഞെടുത്തു.എൽ.സി. സെക്രട്ടറി പി.വി. രജീഷ് , ആനി വിനു എന്നിവർ സംസാരിച്ചു.