28 March 2024 Thursday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെ ക്രിസ്തുമസ് ശ്രുശൂഷകൾ ഭക്തി സാന്ദ്രമായി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെ ക്രിസ്തുമസ്  ശ്രുശൂഷകൾ ഭക്തി സാന്ദ്രമായി


ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ്   സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ   ക്രിസ്തുമസ് ശ്രുശൂഷകൾ ഭക്തി സാന്ദ്രമായി   ബത് ലേഹം കാലിത്തൊഴുത്തിൽ ഭൂജാതനായ യേശുമശിഹായുടെ തിരു ജനനത്തിന്റെ സ്മരണ പുതുക്കിയ യെൽദോ പെരുന്നാൾ (ക്രിസ്തുമസ് ) ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.ശനിയാഴ്ച വൈകിട്ട് സന്ധ്യ പ്രാർത്ഥനക്കു ശേഷം രാത്രി ഒമ്പതിന് യെൽദോ പെരുന്നാൾ ശുശ്രൂഷകൾ ആരംഭിച്ചു പാതിരാ പ്രാർത്ഥനയ്ക്കുശേഷം തിരുജനനത്തിന്റെ  ഏറ്റവും പുണ്യമായ തീ ജ്വാല ശുശ്രൂഷയ്ക്കായി വൈദീകരും വിശ്വാസികളും പ്രദിക്ഷണമായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് പ്രവേശിച്ചു.ശ്ലീഹവായനയ്ക്ക് ശേഷം വികാരി ഏവൻഗേലി യോൻ  വായന നടത്തി അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം എന്ന് പറഞ്ഞു.ആട്ടിടയന്മാർ യേശുവിനെ തീ കൂട്ടി കാത്തിരുന്നതിനെ അനുസ്മരിച്ചു തീ ജ്വാല ശുശ്രൂഷ നടത്തി 

കത്തിച്ച മെഴുകുതിരികളുമായി എല്ലാ വിശ്വാസികളും തീ ജ്വാലയെ എതിരേറ്റു.  ഓശാനക്കായി വാഴ്ത്തിയ കുരുത്തോലകളും കുന്തിരിക്കവും തീജാലക്കായി ഉപയോഗിച്ചു തുടർന്ന്  പൊൻ - വെള്ളി കുരിശുകളുമായി പള്ളിക്ക് ചുറ്റും ക്രിസ്തുമസ് പ്രദക്ഷിണം നടന്നു തിരുജനനത്തിന്റെ ഗീതങ്ങൾ ചൊല്ലി നിരവധി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു.പള്ളി മണികൾ അടിച്ച്  മദ്ബഹായുടെ നാലു ദിക്കുകളിലേക്കും വികാരി സ്ലീബാ ആഘോഷം നടത്തി


 പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം വികാരി ഫാ. റെജി കൂഴിക്കാട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു

 പള്ളിയിൽ നടത്തിയ പുൽക്കൂട് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം നടത്തി കുന്നംകുളം സെന്റ് ഗ്രീഗോറിയോസ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി

 സെന്റ് മേരീസ് യൂണിറ്റ് , മോർ അത്തനാസിയോസ് യൂണിറ്റുകൾ രണ്ടും , മൂന്നും സ്ഥാനങ്ങൾ   കരസ്ഥമാക്കി . സ്ളീബ വണക്കത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായി 

 ആഘോഷങ്ങൾക്ക് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ ,  സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി