09 May 2024 Thursday

പെരുമണ്ണൂർ പി എഫ് എ ക്ലബ്ബിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ckmnews

പെരുമണ്ണൂർ  പി എഫ് എ  ക്ലബ്ബിൽ സൗജന്യ  ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


ചാലിശ്ശേരി പെരുമണ്ണൂർ പി എഫ് എ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് 75 മത് റിപ്പബ്ലിക്ക് ദിനം  ആഘോഷിച്ചു.ക്ലബ്ബ് പരിസരത്ത് ജില്ല പഞ്ചായത്ത് മെമ്പർ അനുവിനോദ് ദേശീയ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു മധുരവിതരണവും നടത്തി.തുടർന്ന് പി എഫ് എ ക്ലബ്ബ് -  വാവനൂർ അഷ്ടാംഗം ആയുർവേദ കോളേജ് എന്നിവർ സംയുക്തമായി തൃശൂർ ഒല്ലൂർ വൈദ്യരത്നം ആ ശുപത്രിയുടെ സഹകരണത്തോടെ റിപ്പബ്ലിക്നിനാഘോഷത്തിൻ്റെ ഭാഗമായി പ്രമേഹമുക്തി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം അനുവിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് രക്ഷാധികാരി ഉണ്ണി മങ്ങാട്ടിൻ്റെ അദ്ധ്യക്ഷനായി

വാർഡ് മെമ്പർ സരിത വിജയൻ മുഖ്യപ്രഭാഷണം നടത്തി.അഷ്ടാംഗം ആയുർവേദ കോളേജിലെ ഡോ: മനോജ് ജീവിത ശൈലി രോഗങ്ങളുo ചികിത്സയും വിഷയത്തിൽ ക്ലാസ് എടുത്തു.ക്ലബ്ബ് സെക്രട്ടറി ഗോപിനാഥൻ കുറുപ്പത്ത്, പ്രസിഡൻ്റ് ജയൻ കെ., ട്രഷറർ മഹേഷ് പി.ബി, വൈസ് പ്രസിഡൻ്റ് കേശവദാസ് വി ,ജോയ്ൻ്റ് സെക്രട്ടറി രതീഷ് എൻ.വി എന്നിവർ സംസാരിച്ചു.എക്സിക്യൂട്ടീവ് മെമ്പർമാരായ

ഉണ്ണികൃഷ്ണൻ എൻ.ടി. സജീവ് എം.കെ. രാജു കെ.വി. നിധീഷ് എൻ.സി.സുകുമാരൻ കെ.കെ.ഗഫൂർ സി.എം

ഉണ്ണികൃഷ്ണൻ എൻ.സി. തുടങ്ങിയവർ നേതൃത്വം നൽകി.