23 April 2024 Tuesday

ചാലിശേരി എം.പി.പി.എം സൺഡേ സ്കൂൾ വിദ്യാർത്ഥികൾ പറവങ്ങൾക്ക് ദാഹജലം ഒഴുക്കി

ckmnews

ചാലിശേരി എം.പി.പി.എം

സൺഡേ സ്കൂൾ വിദ്യാർത്ഥികൾ പറവങ്ങൾക്ക് ദാഹജലം ഒഴുക്കി


ചാലിശ്ശേരി  സെൻറ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയിൽ *പറക്കുന്നവർ കുടിക്കട്ടെ*  പദ്ധതി തുടക്കമായി


വേനൽ ചൂട്  ശക്തമായത്തോടെയാണ്  മനുഷ്യനെന്ന പോലെ തന്നെ ദാഹിച്ച് വലയുന്ന പറക്കുന്ന പക്ഷികൾക്കായി ദാഹജലം നൽകാൻ   ജെ.എസ്.വി.ബി.എസിന്റെ ഭാഗമായി വിദ്യാർത്ഥികൾ മുന്നോട്ട് വന്നത്.പള്ളി പരിസരങ്ങളിലും ,   സൺഡേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ  വീടുകളിലുമാണ് പറക്കുന്നവർക്ക് കുടിവെള്ളം ഒരുക്കിയത്.പരിപാടി

വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി പി.സി.താരുകുട്ടി,വി.ബി.എസ് ഡയറക്ടർ ലൂസി ചെറിയാൻ ,സൺഡേ സ്കൂൾ പ്രധാനദ്ധ്യാപിക ഷീനമിൽട്ടൺ ,അദ്ധ്യാപകരായ ജോബിൻജോണി,ജിനുവിനു , അന്നാമ്മ എന്നിവർ സംസാരിച്ചു.വി.ബി. എസ് ലീഡർമാരായ എബിൻ ശലമോൻ ,ക്രിസ്റ്റോ റ്റൈറ്റസ് , ഹന്ന കൊള്ളന്നൂർ , അലീന ലിജോ എന്നിവരുടെ നേതൃത്വത്തിൽ  നിരവധി വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.