25 April 2024 Thursday

വയോജനദിനം:തട്ടാൻവളപ്പിൽ പഴനിക്കുട്ടിയെ ആദരിച്ചു

ckmnews

വയോജനദിനം:തട്ടാൻവളപ്പിൽ പഴനിക്കുട്ടിയെ ആദരിച്ചു


ചങ്ങരംകുളം: ചാലിശേരി  പഞ്ചായത്ത്  പന്ത്രണ്ടാം വാർഡിൽ വയോജന ദിനത്തിനേടാനുബന്ധിച്ച്  ഏറ്റവും പ്രായകൂടിയ മുത്തശൻ പഴനിക്കുട്ടിയെ ആദരിച്ചു.പന്ത്രണ്ടാംവാർഡ് മെമ്പർ നിഷാഅജിത് കുമാർ കവുക്കോട് തട്ടാൻവളപ്പിൽ പഴനിക്കുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.തൊണ്ണൂറ്റിഒൻപതിന്റെ നിറവിൽ  നിൽക്കുന്ന പഴനിക്കുട്ടിക്ക് ലഭിച്ച ആദരവ് കുടുംബാംഗങ്ങൾക്കും നാടിനും ആഹ്ലാദമായി. തൃത്താല മുൻ എം.എൽ.എ ടി.പി.കുഞ്ഞുണ്ണിയുടെ പിതാവാണ് പഴനിക്കുട്ടി.ചടങ്ങിൽ ജസാർ , റഷീദ് പണിക്കവീട്ടിൽ ,അജിത്കുമാർ , സുബ്രഹ്മണ്യൻ ടി.കെ , നൗഫൽ എന്നിവർ സംസാരിച്ചു.