24 April 2024 Wednesday

ചാലിശ്ശേരി സ്കൂള്‍ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

ckmnews

ചാലിശ്ശേരി സ്കൂള്‍ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി വഴി മൂന്ന് കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന മൂന്ന് നില കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30 ന് വീഡിയോ കോൺഫ്രസിലൂടെ മുഖ്രമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

വിദ്യാഭ്യാസ മന്ത്രി പ്രൊ സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും.മന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും  , സ്പീക്കർ പി.ശ്രീരാമകൃഷ്ണൻപൊന്നാനി എം.പി. ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.മൂന്ന് നിലകളായി 18 ഹൈടെക് ക്ലാസ്സ് മുറികളും ഒമ്പത് ടോയ് ലെറ്റ് സമുച്ചയത്തോടു കൂടിയ പുതിയ കെട്ടിടം ഒരു വർഷത്തിനകം പൂർത്തിയാക്കും.1957 ൽ സ്കൂൾ സ്ഥാപിച്ച ശേഷം 1959 ൽ പണി കഴിച്ച ആദ്യ കെട്ടിടം മാറ്റിയാണ് പുതിയ മൂന്ന് നില കെട്ടിടം ഉയരുക.കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ശനിയാഴ്ച സ്കൂളിൽ രാവിലെ 11 ന് എം.എൽ.എ വി.ടി.ബലറാം ശിലാഫലകം അനാഛാദനം ചെയ്യും.പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ കെ.ശാന്തകുമാരി , ജില്ലാ പഞ്ചായത്ത് വൈസ്‌.പ്രസിഡൻറ് ടി.കെ  നാരായണദാസ് , തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.എ പുഷ്പജ , ചാലിശ്ശേരി പഞ്ചായത്ത് ആക്ടിഗ് പ്രസിഡൻറ് ആനിവിനു ,പ്രിൻസിപ്പാൾ ഗീതാ ജോസഫ് , സ്കൂൾ പ്രധാനദ്ധ്യാപിക  ടി.എസ്.ദേവിക , പി.ടി.എ പ്രസിഡൻറ് പി.കെ.കിഷോർ എന്നിവരും ,മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.നിർമ്മാണ ഉദ്ഘാടനം  ചടങ്ങുകളും ,വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഓൺ ലൈനായി സ്കൂൾ ഫെയ്‌സ് ബുക്ക് പേജിലും ,യുടൂബ് ചാനലിലും തൽസമയ സംപ്രേഷണം ഒരുക്കിയതായി  സ്കൂൾ അധികൃതർ അറിയിച്ചു.