08 May 2024 Wednesday

ഗുഡ്സ് ഓട്ടോയിൽ കയറിയ അന്യ സംസ്ഥാന തൊഴിലാളികളായ സ്ത്രീകൾക്ക് നേരെ പീഡനശ്രമം ഗുഡ്സ് ഓട്ടോയിൽ പഴവർഗങ്ങൾ വിൽപന നടത്തുന്ന ആനക്കര സ്വദേശി അറസ്റ്റിൽ

ckmnews

ഗുഡ്സ് ഓട്ടോയിൽ കയറിയ അന്യ സംസ്ഥാന തൊഴിലാളികളായ  സ്ത്രീകൾക്ക് നേരെ പീഡനശ്രമം


ഗുഡ്സ് ഓട്ടോയിൽ പഴവർഗങ്ങൾ വിൽപന നടത്തുന്ന ആനക്കര സ്വദേശി അറസ്റ്റിൽ


തൃത്താല:ഗുഡ്സ് ഓട്ടോയിൽ കയറിയ അന്യ സംസ്ഥാന തൊഴിലാളികളായ  സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആനക്കര സ്വദേശിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.ആനക്കര മണ്ണിയം പെരുമ്പലം സ്വദേശി ദാസൻ(45)ആണ് അറസ്റ്റിലായത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റിൽ വിട്ടു.ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പെട്ടി ഓട്ടോയിൽ പഴവർഗങ്ങൾ വിൽപ്പന നടത്തി വരികയായിരുന്ന പ്രതി കുറ്റിപ്പുറം ഭാഗത്തേക്ക് പോകവെ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് വനിതകളെ പെട്ടി ഓട്ടോയുടെ മുൻ സീറ്റിൽ ഇരുത്തുകയും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.സ്ത്രീകൾ ബഹളം വെച്ചതോടെ ഇയാൾ ഓട്ടോ നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് രണ്ട് സ്ത്രീകളും തൃത്താല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.