19 May 2024 Sunday

പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്നു സംഭവം പുലർച്ചെ 5 മണിയോടെ

ckmnews



പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്നു.പൊന്നാനി ഐശ്വര്യ തീയറ്ററിനടുത്ത് നൈതല്ലൂർ എന്ന സ്ഥലത്ത് താമസിച്ചിരുന്ന പരേതനായ കുന്തലകത്ത് വേണുവിന്റെ ഭാര്യ 65 വയസുള്ള രാധയെയാണ് അക്രമിച്ച്സ്വർണ്ണം കവർന്നത്.ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം.പുലർച്ചെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വന്ന മോഷ്ടാവ് രാധയുടെ വായയിൽ ടാപ്പ് ഒട്ടിച്ച് കൈയും കാലും തുണി ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്ത ശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങൾ കവർന്ന്  രക്ഷപ്പെടുകയായിരുന്നു.രണ്ട് വളയും,കമ്മലും,മാലയും അടക്കം മൂന്നര പവൻ സ്വർണ്ണമാണ് മോഷ്ടാവ് കവർന്നത്‌.പുലർച്ച സംഭവം അറിഞ്ഞ നാട്ടുകാർ അവശ നിലയിൽ കിടന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.സംഭവത്തിൽ പൊന്നാനി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരൂർ ഡിവൈഎസ്പി,പൊന്നാനി സിഐ അടക്കമുള്ള ഉന്നത ഉദ്ധ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.