20 May 2024 Monday

പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന സംഭവം സ്ത്രീ അടക്കം പൊന്നാനി സ്വദേശികളായ 2 പേർ പിടിയിൽ

ckmnews

പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന സംഭവം


സ്ത്രീ അടക്കം പൊന്നാനി സ്വദേശികളായ 2 പേർ പിടിയിൽ


പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ സ്ത്രീ അടക്കം രണ്ട് പേർ പൊന്നാനി പോലീസിന്റെ പിടിയിലായി.പൊന്നാനി മുക്കൂട്ടക്കൽ പാടാരിയിൽ 45 വയസുള്ള പ്രീതി, പൊന്നാനി തൃക്കാവ് സ്വദേശി 33 വയസുള്ള ഐനിക്കൽ വിനു എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.


പൊന്നാനി ഐശ്വര്യ തീയറ്ററിനടുത്ത് നൈതല്ലൂർ എന്ന സ്ഥലത്ത് താമസിച്ചിരുന്ന പരേതനായ കുന്തലകത്ത് വേണുവിന്റെ ഭാര്യ 65 വയസുള്ള രാധയെയാണ് അക്രമിച്ച് സ്വർണ്ണം കവർന്നത്.ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം.പുലർച്ചെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വന്ന മോഷ്ടാവ് രാധയുടെ വായയിൽ ടാപ്പ് ഒട്ടിച്ച് കൈയും കാലും തുണി ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്ത ശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങൾ കവർന്ന്  രക്ഷപ്പെടുകയായിരുന്നു.രണ്ട് വളയും,കമ്മലും,മാലയും അടക്കം മൂന്നര പവൻ സ്വർണ്ണമാണ് സംഘം കവർന്നത്‌.പുലർച്ച സംഭവം അറിഞ്ഞ നാട്ടുകാർ അവശ നിലയിൽ കിടന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു


സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.സംഭവം നടന്ന ദിവസം തന്നെ പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിക്കുകയും പ്രതികളെ വലയിലാക്കാനും  പോലീസിന് കഴിഞ്ഞു.പിടിയിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് മൊഴിയെടുക്കും.പിടിയിലായ സംഘത്തിന് പ്രദേശത്ത് നടന്ന സമാനമായ  മറ്റു കവർച്ചകളിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്