23 April 2024 Tuesday

പൊന്നാനിയിൽ ലീവ് കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് യാത്രക്ക് മണിക്കൂറുകൾക്ക് മുമ്പ് കുഴഞ്ഞ് വീണ് മരിച്ചു

ckmnews

പൊന്നാനി : ലീവിന് നാട്ടിലെത്തി തിരികെ മടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു . പൊന്നാനി കടവനാട് പള്ളിക്കര ഷണ്‍മുഖന്‍ മകന്‍ ശ്രീജേഷ് (36) ആണ് കുഴഞ്ഞു വീണ് മരിച്ചത് . തിങ്കളാഴ്ച്ച രാത്രി 9 മണിക്ക് ഖത്തറിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് 6 മണിയോടെയാണ് ശ്രീജേഷ് കുഴഞ്ഞു വീണത്.