04 May 2024 Saturday

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം:സിപി ബാവ ഹാജി

ckmnews

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം:സിപി ബാവ ഹാജി


പൊന്നാനി:രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല എന്ന് പറയുന്ന മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ പാർട്ടി എത്ര സീറ്റിലാണ് ഇന്ത്യയിൽ മത്സരിക്കുന്നതെന്ന കാര്യം കൂടി ജനങ്ങൾക്ക് മുന്നിൽ പറയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി പി ബാവ ഹാജി. പൊന്നാനി മുനിസിപ്പൽ യുഡിഎഫ് ജനപ്രതിനിധി യോഗം ഉദ്ഘാടനം ചെയ്തത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തി്ന് പുറത്ത് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം രാഹുൽ ഗാന്ധിയെ അല്ലാതെ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് കൂടി വെളിപ്പെടുത്തണമെന്നും ബാവ ഹാജി ആവശ്യപ്പെട്ടു.യുഡിഎഫ് ചെയർമാൻ വി സയ്ദ് മുഹമ്മദ് തങ്ങൾ അധ്യക്ഷ വഹിച്ചു.ഷാജി കാളിയത്തേൽ, ടി കെ അഷറഫ്, സി എം യൂസഫ്അലി, എ പവിത്രകുമാർ, മുനീബ്,എൻ പി നബീൽ, കെ ജയപ്രകാശ്,കുഞ്ഞുമുഹമ്മദ് കടവനാട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.