30 April 2024 Tuesday

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച ലോക്കറില്‍ സൂക്ഷിച്ച 350 പവനോളം സ്വര്‍ണ്ണം കവര്‍ന്നതായി നിഗമനം

ckmnews

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച


ലോക്കറില്‍ സൂക്ഷിച്ച 350 പവനോളം സ്വര്‍ണ്ണം കവര്‍ന്നതായി നിഗമനം


പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച.ലോക്കറില്‍ സൂക്ഷിച്ച 350 പവനോളം സ്വര്‍ണ്ണം കവര്‍ന്നതായി നിഗമനം.പൊന്നാനി ഐശ്വര്യ തീയറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച  മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്.ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്.അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു.ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു.


ലോക്കറില്‍ സൂക്ഷിച്ച 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായാണ് നിഗമനം


മലപ്പുറം എസ്പി

തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.വിവരം അറിഞ്ഞ് ഉടമ രാജീവ് നാട്ടിലെത്തിയിട്ടുണ്ട്.കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമെ നഷ്ടപ്പെട്ട വസ്തുക്കളുടെ കൃത്യമായ വിവരം ലഭികുകയുള്ളു.മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.സുരക്ഷാ ക്യാമറകളുള്ള വീട്ടില്‍ നിന്ന് സിസിടിവിയുട ഡിവിആര്‍ അടക്കം മോഷ്ടാവ് കവര്‍ന്നതായാണ് വിവരം