27 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മ പെരുന്നാൾ സമാപിച്ചു.

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മ പെരുന്നാൾ സമാപിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ്

യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു.പെരുന്നാൾ തലേന്ന് ശനിയാഴ്ച സന്ധ്യാ പ്രാർത്ഥനയും ,വചന സന്ദേശവും ഉണ്ടായി.ഞായറാഴ്ച  രാവിലെ പ്രഭാത പ്രാർത്ഥനക്കു ശേഷം വികാരി ഫാ.എൽദോസ് ചിറക്കുഴിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു പെരുന്നാൾ സന്ദേശവും നൽകി.പൊൻ - വെള്ളി കുരിശുകളുമായി പെരുന്നാൾ പ്രദക്ഷിണം നടത്തി യൽദോ മോർ ബസേലിയോസ് ചാപ്പലിൽ ധൂപപ്രാർത്ഥന,ആശീർവാദം ,സ്ളീബാ വണക്കം ,സ്നേഹവിരുന്ന് എന്നിവ ഉണ്ടായി.ആഘോഷങ്ങൾക്ക് വികാരി ഫാ.എൽദോസ് ചിറകുഴിയിൽ , ട്രസ്റ്റി സി.യു. ശലമോൻ ,സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി