27 April 2024 Saturday

മലമല്‍ക്കാവ് ക്ഷേത്ര പരിസരത്തെ വീട്ടില്‍ വന്‍ സ്ഫോടനം വീട്ടുകാര്‍ക്ക് ഗുരുതര പരുക്ക്

ckmnews



എടപ്പാള്‍ : മലമല്‍ക്കാവ് ക്ഷേത്രത്തിന് സമീപത്ത് വീട്ടില്‍ വന്‍ സ്ഫോടനം. ഇവിടെ താമസിക്കു ഞ്ഞ പ്രഭാകരന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി 9 മണിയോടെ ഉഗ്ര സ്ഫോടനം ഉണ്ടായത്.പരുക്കേറ്റ വീട്ടുകാരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.വെടി മരുന്ന് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന.മലമക്കാവ് ക്ഷേത്രത്തിൽ

വെടിമരുന്ന് വഴിപാട് നടത്തുന്ന

ആളാണ് പ്രഭാകരൻ.സ്ഫോടനത്തിൽ വീട്

പൂർണ്ണമായും തകർന്നു.വീട്ടിലെ ഗ്യാസ് കുറ്റിയും സ്ഫോടനത്തില്‍ തകര്‍ന്നതായി സൂചനയുണ്ട്.സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കുറ്റിപ്പുറം,കാലടി,എടപ്പാള്‍,വട്ടംകുളം പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.പലരും ഭുമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്.കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല