26 April 2024 Friday

പ്രിയദർശിനി അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി

ckmnews

പ്രിയദർശിനി അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി


ചങ്ങരംകുളം: തൃത്താല പ്രിയദർശിനി അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി.

മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം  കെ.പി.സി. സി വക്താവ് സി.വി. ബാലചന്ദ്രൻ നിർവ്വഹിച്ചു. കോവിഡ് കാലത്ത് ജനങ്ങൾക്ക്‌ സഹായമായി കുറഞ്ഞ പലിശക്ക് സ്വർണ്ണപണയം എടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എഐസിസി അംഗവും മുൻ എം.എൽ എ   യുമായ വി.ടി. ബൽറാം നിർവ്വഹിച്ചു.

നിർധനരായ രോഗികൾക്കുള്ള സാമ്പത്തിക സഹായവിതരണം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സലാം മാസ്റ്റർ , പട്ടിത്തറ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ബാലൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.


ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് മോഹനൻ അധ്യക്ഷനായി.

പട്ടിത്തറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാവ മാളിയേക്കൽ,മുൻ ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് എൻ. സാവിത്രി,പഞ്ചായത്ത്‌ മെമ്പർമാരായ,ഷാജഹാൻ,റസിയ,ശശിരേഖ,ബാങ്ക് വൈസ് പ്രസിഡന്റ് മൊയ്‌തീൻകുട്ടി ,ബാങ്ക് സെക്രട്ടറി ഹരിദാസൻ  ഡയറക്ടർ രാജൻ എന്നിവർ സംസാരിച്ചു.