19 April 2024 Friday

തൃത്താലയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ നടത്തി

ckmnews


തൃത്താല:സ്വാതന്ത്രലബ്ദിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ രണ്ട് വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി.ആസാദി കാ അമൃത മഹോത്സവം എന്ന പേരിൽ ഭാരതത്തിൽ ഉടനീളം വിവിധ പരിപാടികൾ  നടന്നുകൊണ്ടിരിക്കുന്നു.അതിൻ്റെ ഭാഗമായി  കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ദാർശനികൻ,സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  പണ്ഡിറ്റ്.ദീനദയാൽ ഉപാദ്ധ്യായുടെ ജന്മദിനത്തിൻ്റെ ഭാഗമായി തൃത്താല കൂറ്റനാട് ബസ് സ്റ്റാൻ്റിൽ നിന്നും ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ സംഘടിപ്പിച്ചു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ ഫിറ്റ് ഇന്ത്യാ പ്രതിഞ്ജ ചൊല്ലി കൊടുത്തു.കേരള ഫോറസ്റ്റ് വൈൽഡ് ലൈഫ് ഡിപാർട്ട്മെൻ്റ് റേഞ്ച് ഓഫീസർ എം.പി മണി പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു