08 May 2024 Wednesday

തൃത്താല ബ്ലോക്ക് ഓണാഘോഷം പാലി യേറ്റീവ് അംഗങ്ങൾക്കൊപ്പം ആഘോഷിച്ചു.

ckmnews


ചാലിശ്ശേരി:തൃത്താല ബ്ലോക്ക് ഓണാഘോഷം പാലി യേറ്റീവ് അംഗങ്ങൾക്കൊപ്പം ആഘോഷിച്ചു.ബ്ലോക്ക് പ്രസിഡണ്ട് അഡ്വ വി.പി.രജീന ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.ആർ കഞ്ഞുണ്ണി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്വക്ഷൻമാരായ കൃഷ്ണകുമാർ മാഷ് പി.വി 'പ്രിയ,ഷെറീന ടീച്ചർ മെഡിക്കൽ ഓഫീസർ ഡോ സജി ഹെൽത്ത് സൂപ്പർ വൈസർ ഹുസൈൻ ജി ഇ ഒ പ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് ജീവനക്കാർ, ബ്ലോക്കിന് കീഴിലുള്ള വിവിധ വകുപ്പ് ജീവനക്കാർ, എന്നിവർ പങ്കെടുത്തു. നാട്ടരങ്ങ് പാലക്കാട് അവതരിപ്പിച്ച നാടൻ പാട്ട്, പാലിയേറ്റീവ് അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.