08 May 2024 Wednesday

ഫലസ്തീൻ ഐക്യദാർഡ്യ റാലിയും സംഗമവും നടത്തി

ckmnews



തണ്ണീർക്കോട് മേഖല സംയുക്ത മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും സംഗമവും നടത്തി.തണ്ണീർക്കോട് പള്ളി പരിസത്ത് നിന്നും ആരംഭിച്ച റാലിക്ക് മഹല്ല് പ്രസിഡന്റ് ഫസലുറഹ്മാൻ അഹ്സനി, സെക്രട്ടറി പി.എം മുഹമ്മദുണ്ണി മാസ്റ്റർ, മുസ്തഫ കരിമ്പനകുന്ന്, അബ്ദുൽ ഖാദർ ഖുദ്സി, റഷീദ് കപ്പൂർ, എന്നിവർ റാലിക്ക് നേതൃത്വം നൽകി.പടിഞ്ഞാറങ്ങാടിയിൽ നടന്ന സമാപന സംഗമത്തിൽ മണ്ണാരപറമ്പ് ഖത്തീബ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു, പി.എം മുഹമ്മദുണ്ണി മാസ്റ്റർ, അലി അങ്ങാടി, എന്നിവർ സംസാരിച്ചു