26 April 2024 Friday

ലോക കേരള സഭ ആഗോള വിദ്യാർത്ഥികൾക്കായി നടന്ന കവിത രചനയിൽ സമ്മാനം നേടിയ ചാലിശേരി സ്വദേശി ലിദിയ അരിമ്പൂർ തോംസനെ യു എ ഇ യിലെ വിവിധ സംഘടനകൾ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു

ckmnews

ലോക കേരള സഭ

ആഗോള വിദ്യാർത്ഥികൾക്കായി നടന്ന കവിത രചനയിൽ സമ്മാനം നേടിയ

ചാലിശേരി സ്വദേശി ലിദിയ അരിമ്പൂർ തോംസനെ യു എ ഇ യിലെ വിവിധ സംഘടനകൾ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു


ചങ്ങരംകുളം: ലോക കേരള സഭ 2022 ആഗോള പ്രവാസി വിദ്യാർത്ഥി    സാഹിത്യ മൽസരത്തിൽ കവിത രചന മൽസരത്തിൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി ചാലിശേരി സ്വദേശി  ലിദിയ അരിമ്പൂർ തോംസന്  തിരുവനന്ത പുരത്ത് വെച്ച് കേരള സംസ്കാരിക വകുപ്പ്  നൽകിയ പുരസ്കാരം വിദേശത്തായ വിദ്യാർത്ഥിക്ക്  ഫുജൈറയിൽ നടന്ന മലയാള മഹോൽസവം മഹാ സമ്മേളനത്തിൽ കേരള മലയാള മിഷ്യൻ ഡയറക്ടറും പ്രമുഖ കവിയുമായ മുരുകൻ കാട്ടക്കാട  പുരസ്കാരം നൽകി അഭിനന്ദിച്ചു.യു എ ഇയിലെ വിവിധ കലാ - സംസ്ക്കാരിക സംഘടനകളും ലിദിയ തോംസനെ അഭിനന്ദിച്ചു.ഫുജൈറ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി , അജ്മാൻ സോഷ്യൽ ഫോറം ,ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് യു എ ഇ  ചാലിശേരി യാക്കോബായ സുറിയാനി പള്ളി  എന്നിവർ വിദ്യാർത്ഥിയെ അനുമോദിച്ചു.കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണഘോഷത്തിന്റെ ഭാഗമായി ദുബായ് കോൺസിലേറ്റ് ഗവൺമെന്റ് ഓഫ് ഇന്ത്യ വൈസ് കോൺസിലേറർ ആഷിഷ് ദാബാസ് ,മുൻ ആലത്തൂർ എം.പി ഡോ.പി.കെ ബിജു എന്നിവർ ചേർന്ന് വിദ്യാർത്ഥിക്ക്  പുരസ്കാരം സമ്മാനിച്ചു.കേരള സർക്കാർ സംസ്ക്കാരിക കാര്യ വകുപ്പിന് കീഴിലുള്ള മലയാള മിഷൻ - യുഎഇ ഫുജൈറ മേഖലയുടെ നേതൃത്വത്തിൽ നടത്തിയ മലയാള മഹോൽസവം 2022 സർഗ്ഗമാമാങ്കം സാഹിത്യ മൽസരം കവിത രചന ജൂനിയർ വിഭാഗത്തിൽ ലിദിയഅരിമ്പൂർ തോംസൺ ഒന്നാം സ്ഥാനവും , ചിത്രരചന കളറിംഗിൽ രണ്ടാം സ്ഥാനവും നേടിയത് ഇരട്ടിമധുരമായി."മഴയും കുട്ടിയും" എന്ന വിഷയത്തിൽ  തൽസമയ കവിത രചനയിലാണ് ലിദിയ ഒന്നാം സ്ഥാനം നേടിയത്.ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് നടത്തിയ മഹാ സംഗമത്തിൽ വെച്ച് പ്രമുഖ വാഗ്മിയും ബഹുഭാഷ വിദ്ഗദനുമായ പ്രൊഫ. ഡോ. എം.പി അബ്ദുൾ സമദ് സമദാനി എം.പി. പ്രമുഖ കവി മുരുകൻ കാട്ടാകടയും ചേർന്ന് വിദ്യാർത്ഥിക്ക് ഉപഹാരം നൽകി.ചാലിശേരി അരിമ്പൂർ വീട്ടിൽ എ.സി.തോംസൺ, റിയ തോംസൺ ദമ്പതിമാരുടെ മകളാണ് കൊച്ചു മിടുക്കി  ലിദിയ  ദ്വിദിമസ് സഹോദരനാണ്