20 April 2024 Saturday

ചാലിശ്ശേരി 14 വാർഡ് യുഡിഎഫ് കമ്മറ്റി പഠനോപകരണങ്ങൾ വിതരണം നടത്തി

ckmnews


 

ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത് 14-ാം വാർഡിൽ  യു.ഡിഎഫ് കമ്മിറ്റി വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു.കോവിഡ് മഹാമാരിക്കിടയിൽ നാടിൻ്റെ ഭാവി വാഗ്ദാനങ്ങളായ വാർഡിലെ 250 ഓളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.പുസ്തക വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി  ബാബു നാസർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാഹിറ കാദർ അധ്യക്ഷനായി , മുസ്ലീം ലീഗ് ജില്ലാ
പ്രവർത്തക സമിതിയംഗം പി.എസ്.അബ്ദുറഹ്മാൻ ആദ്യ വിതരണം നടത്തി.മുൻ പഞ്ചായത്ത്പ്രസിഡ ൻറ് അക്ബർ ഫൈസൽ ,സുധീപ് പി.കെഇജാസ്.കെ, നിയാസ്, രാജേഷ് അലി എം ഇ ,ഷംസു പി എച്ച്, ലത്തീഫ് എന്നിവർ പങ്കെടു
ത്തു