08 May 2024 Wednesday

തൃത്താലയിൽ യുവാവ് വെട്ടേറ്റു മരിച്ച സംഭവം പ്രതികള്‍ സുഹൃത്തുക്കള്‍:രണ്ടു പ്രതികളിൽ ഒരാൾ പിടിയിൽ

ckmnews


തൃത്താലയിൽ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ രണ്ടു പ്രതികളിൽ ഒരാൾ പിടിയിൽ. കൊണ്ടൂർക്കര സ്വദേശി മുസ്തഫയെയാണ് തൃത്താല പോലീസ് കസ്റ്റഡിയിൽ എടുത്തത്.കൃത്യത്തിൽ പങ്കെടുത്ത മറ്റൊരു പ്രതിയായ ഖാബീർ ഒളിവിലാണ്.പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ ആണ് ഇന്നലെ വൈകുന്നേരം തൃത്താല കണ്ണനൂർ കരിമ്പനക്കടവിൽ സുഹൃത്തുക്കളുടെ വെട്ടേറ്റ് മരിച്ചത്.മീൻ പിടിക്കാനായാണ് സുഹൃത്തുക്കളായ മൂന്ന് പേരും പുഴയിൽ എത്തിയതെന്നാണ് കരുതുന്നത്. വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.ഒരു മാസം മുമ്പാണ് അൻസാർ നാട്ടിൽ എത്തിയത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് യുവാവിൻ്റെ ദാരുണാന്ത്യം.ഗുരുതമായി പരിക്കേറ്റ അൻസാർ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. തന്നെ സുഹൃത്ത് വെട്ടി പരിക്കേല്പിച്ചതായി ആശുപത്രി അധികൃതരോട് അൻസാർ പറഞ്ഞിരുന്നു.പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.