28 March 2024 Thursday

കപ്പൂർ കാഞ്ഞിരത്താണിയിൽ വീടിനും വാഹനങ്ങൾക്കും തീയിട്ടു ലോറിയും കാറും അടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു

ckmnews

കപ്പൂർ കാഞ്ഞിരത്താണിയിൽ വീടിനും വാഹനങ്ങൾക്കും തീയിട്ടു 


ലോറിയും കാറും അടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു


കപ്പൂർ:കാഞ്ഞിരത്താണിയിൽ വീടിനും വാഹനങ്ങൾക്കും തീയിട്ടു.ഇന്ന് പുലർച്ചെയാണ് സംഭവം.വീട്ടിൽ നിർത്തിയിട്ട ലോറിയും കാറും ബൈക്കും സൈക്കിൾ അടക്കം അഞ്ചോളം വാഹനങ്ങൾ കത്തി നശിച്ചു.വീടും ഭാഗികമായി തീപിടിച്ച് നശിച്ചു.കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് അജ്ഞാതർ തീ വെച്ചത്.കഴിഞ്ഞ ദിവസം ഫൈസലും സംഘവും കപ്പൂർ സ്വദേശിയായ അബ്ദുൽ ഖാദർ എന്നയാളെ മർദ്ധിച്ചിരുന്നു സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.സംഭവത്തിന്റെ തുടർച്ചയാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു