25 April 2024 Thursday

കനത്ത മഴയിൽ ചാലിശ്ശേരി പോസ്റ്റ് ഓഫീസ് ചുറ്റുമതിൽ തകർന്ന് വീണു.

ckmnews

ചങ്ങരംകുളം: ചാലിശ്ശേരി പോസ്റ്റ് ഓഫീസിൻ്റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്നു. പോസ്റ്റ് ഓഫീസിൻ്റെ ശോചായനീവസ്ഥ പരിഹരിക്കേണ്ടവർ മൗനം വെടിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.രണ്ടര പതിറ്റാണ്ടിനപ്പുറം അറ്റകുറ്റപണികളൊന്നും നടത്താൻ ഇതുവരെ  കേന്ദ്ര ഗവൺമെൻ്റോ എം.പി യോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.കഴിഞ്ഞ രണ്ട് ദിവസത്തെ മഴയെ തുടർന്നാണ് മരത്തടികൾ കൊണ്ട് താങ്ങി നിർത്തിയ ചുറ്റുമതിൽ തകർന്ന് വീണത്.കർന്ന്  മതിലിൻ്റെ കല്ലുകളും ,ക്രാൺക്രീറ്റ് കട്ടകളും താഴത്തെ കാനയിലേക്കാണ് വീണ് കിടക്കുന്നത്. താഴെ കാനയിലേക്ക് വീണ മതിലിടിഞ്ഞ് പരിസരത്ത് വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്.ബാക്കിയുള്ള മതിലും ഏത് നിമിഷവും വീഴാറായ രീതിയിൽ ചെരിഞ്ഞ് നിൽക്കുന്നത് ഓഫീസ്  ലേക്ക് എത്തുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്ക് ഭീഷണിയാണ്. ദിനംപ്രതി നൂറ് കണക്കിന് ആളുകൾ എത്തുന്ന പോസ്റ്റ് ഓഫീസിൻ്റെ കെട്ടിടവും ,ചുറ്റുമതിലും സംരക്ഷിക്കുവാൻ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ പറഞ്ഞു.