25 April 2024 Thursday

വോട്ട് അഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രഭാത നടത്തം

ckmnews

വോട്ട് അഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രഭാത നടത്തം


തൃത്താല:ഞായറാഴ്ചയിലെ എംബി രാജേഷിൻ്റെ പര്യടനം

പ്രഭാത നടത്തത്തോടെയാണ് ആരംഭിച്ചത്.ഞാങ്ങാട്ടിരി കടവ് റോഡിൽ നിന്നുമാണ് നടത്തം ആരംഭിച്ചത്.പ്രഭാത

നടത്തത്തിനിടയിൽ ഡോ.രാജൻ ചുങ്കത്ത്, കറൊള്ളി ശ്രീകുമാർ എന്നിവരുടെ വീട് സന്ദർശിച്ചു.കുടുംബാംഗങ്ങളെ പരിചയപ്പെട്ട് വോട്ടഭ്യർത്ഥിച്ചു.

രാവിലെ നടത്തത്തിനിടയിൽ അഡ്വ. ഉദയശങ്കർ, ഡോ.വി സേതുമാധവൻ, ഷെൽജ ടീച്ചർ തുടങ്ങിയ പലരേയും ഇതിനിടയിൽ കാണാനായി. ഉച്ചക്ക് ശേഷം ആനക്കര പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. പഞ്ചായത്തിലെഉമ്മത്തൂർ, മേലഴിയം, മലമൽക്കാവ്, വരട്ടിപ്പള്ളിയാൽ, വെങ്ങാട്ടിക്കര, ആനക്കര ചോലയിൽ, പെരുമ്പലം തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വോട്ടർമാരെ നേരിൽ കണ്ടു. ആവേശകരമായ സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത്. തുടർന്ന്

കുമ്പിടിയിൽ നടന്ന സി ഐ ടി യു കുടുംബ സംഗമത്തിൽ പങ്കെടുത്ത് വോട്ടഭ്യർത്ഥിച്ചു. വൈകീട്ട് വിവിധ ബൂത്ത് കൺവെൻഷനുകളിൽ സംസാരിച്ചു. രാത്രിയിൽ

ഡിവൈഎഫ്ഐ സംഘടിപ്പിച്ച

ഫുട്ബോൾ മേളയും ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ കപ്പൂർ പഞ്ചായത്തിലും, ഉച്ചക്ക് ശേഷം ചാലിശേരിയിലും പര്യടനം നടത്തും.